യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിക്ക് ആറന്മുള നിവാസികളുടെ ഹർത്താൽ സ്വീകരണം

പത്തനംതിട്ട യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയും നിലവിലെ സിറ്റിംഗ് എം പിയുമായ ആന്റോ ആന്റണിയ്ക്ക് ആറന്മുള നിവാസികളുടെ ഹർത്താൽ സ്വീകരണം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ആന്റോ ആന്റണിയെ നാട്ടുക്കാർ സ്വീകരിച്ചത് ഹർത്താലാചരിച്ചാണ്. ആറന്മുള വിമാനത്താവള വിരുദ്ധ സമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. കടകൾ അടച്ചിട്ടും, കരിങ്കൊടികൾ സ്ഥാപിച്ചും നാട്ടുക്കാർ ഹർത്താലിന് പൂർണ പിന്തുണ നല്കി. വിമാനത്താവളവിരുദ്ധ സമരത്തിന്‌ ആറന്മുള നിവാസികള്‍ കുറവാണെന്നുളള കോണ്‍സ്രിന്റെ വാദത്തിന്‌ മറുപടിയയിട്ടാണ്‌ നാട്ടുകാര്‍ സമരത്തിന്‌ പിന്തുണപ്രഖ്യാപിച്ച്‌ ഹര്‍ത്താല്‍ നടത്തിയത്‌.

ആറന്മുള വിമാനത്താവള പദ്ധതിയിൽ ആന്റോ ആന്റണിയുടെ നിലപാടിലുള്ള കടുത്ത പ്രതിഷേധമായിരുന്നു ഇന്നലത്തെ ഹർത്താൽ. വൈകിട്ട്‌ അഞ്ചിന്‌ തറയില്‍ ജംഗ്‌ഷനില്‍ ആന്റോ ആന്റണി എത്തിച്ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. ഇതിനെതിരെ പ്രതിഷേധിക്കാന്‍ തറയില്‍ ജംഗ്‌ഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷകള്‍ ഓട്ടംനിര്‍ത്തി. തുടര്‍ന്ന്‌ ജംഗ്‌ഷനിലെ കടകള്‍ അടച്ചിട്ടു. ഹര്‍ത്താലിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തൊട്ടടുത്തുള്ള പരുമൂട്ടില്‍പടി ജംഗ്‌ഷനിലേയും കടകള്‍ അടച്ചിട്ടു. തുടര്‍ന്ന്‌ വഴിയോരങ്ങളില്‍ കരിങ്കൊടികള്‍ നാട്ടി. വിവരമറിഞ്ഞ്‌ പത്തനംതിട്ട ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘവുമെത്തി.
അഞ്ചുമണിക്ക്‌ എത്തുമെന്ന്‌ പറഞ്ഞ സ്‌ഥാനാര്‍ഥി രാത്രി ഏഴേമുക്കാലോടെയാണ് സ്ഥലത്തെത്തിയത്. തുടർന്ന് നടന്ന പരിപാടിയിൽ പങ്കെടുത്തത് പ്രചാരണ വാഹനത്തിനൊപ്പം വന്ന പ്രവർത്തകർ മാത്രം. പരിപാടി കഴിഞ്ഞ് ആന്റോ ആന്റണി പോയതോടെ നാട്ടുകാർ ഹർത്താൽ അവസാനിപ്പിച്ചു.

കെ ജി എസ് – ഒരു കള്ളപ്പണ കമ്പനി? – സാമ്പത്തിക സ്രോതസ്സിൽ ദുരൂഹത!

kgs

ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ രംഗത്തുള്ള, ചെന്നൈയിലെ കെ.ജി.എസ്‌. കമ്പനിയുടെ സാമ്പത്തികസ്രോതസ്‌ അന്വേഷിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ വിജിലന്‍സ്‌ വിഭാഗം നടത്തിയ നീക്കം കേരളത്തിലെ ചില കോണ്‍ഗ്രസ്‌ ഉന്നതര്‍ ഇടപെട്ടു മുളയിലേ നുള്ളി. നാലുവര്‍ഷം മുമ്പുവരെ ഇല്ലാതിരുന്ന കമ്പനി പെെട്ടന്നു പൊട്ടിമുളച്ച്‌, പടര്‍ന്നുപന്തലിച്ചതിനു പിന്നില്‍ ടുജി സ്‌പെക്‌ട്രം അഴിമതിപ്പണമാണെന്നു തമിഴ്‌നാട്ടിലും കേരളത്തിലും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ്‌ അന്വേഷണം നടത്താന്‍ കഴിഞ്ഞ ജൂണില്‍ റിസര്‍വ്‌ ബാങ്ക്‌ അധികൃതര്‍ തയാറായത്‌. 2000 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന വിമാനത്താവളപദ്ധതിക്കായി കമ്പനി ആറന്മുളയില്‍ 500 ഏക്കറിലധികം വാങ്ങിയെന്ന പ്രചാരണവും അന്വേഷണത്തിനു കളമൊരുക്കി.

റിലയന്‍സ്‌ പോലുള്ള വന്‍കിട കമ്പനികള്‍ക്കു മാത്രം സാധിക്കുന്ന പദ്ധതി അടുത്തിടെ പൊട്ടിമുളച്ച കെ.ജി.എസിന്‌ എങ്ങനെ സാധിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. പദ്ധതിക്കായി 500 കോടിയിലധികം ചെലവഴിച്ചെന്നു കമ്പനി അധികൃതര്‍തന്നെ പ്രചാരണം നടത്തിയിരുന്നു. കെ.ജി.എസ്‌. ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്ന സ്‌ഥാപനം 2009 ജൂലൈ മൂന്നിനാണു ചെന്നൈയില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. (രജിസ്‌ട്രേഷന്‍ നമ്പര്‍ 072150, കോര്‍പറേറ്റ്‌ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ യു 45200 ടി.എന്‍ 2009 പി.എല്‍.സി. 072150). കെ.ജി.എസ്‌. കോര്‍പറേറ്റ്‌, ഹൗസ്‌ നമ്പര്‍-43, ബസന്ത്‌ അവന്യൂ റോഡ്‌, അഡയാര്‍, ചെന്നൈ-600020 എന്നതാണു കമ്പനിയുടെ വിലാസം. 20 കോടി മാത്രമാണു കമ്പനിയുടെ അടിസ്‌ഥാന ആസ്‌തി. 439 രൂപ നിരക്കില്‍ ഓഹരി വിറ്റ്‌ ബാക്കിത്തുക കണ്ടെത്തിയെന്നാണു വിശദീകരണം. അനില്‍ അംബാനി റിലയന്‍സ്‌ കമ്പനിയാണ്‌ ഓഹരി വാങ്ങിയത്‌. 20 കോടി രൂപ മാത്രം മൂലധനമുള്ള കമ്പനി എങ്ങനെ 439 രൂപ നിരക്കില്‍ 15% ഓഹരി വിറ്റെന്ന ചോദ്യവും ബാക്കി. കെ.ജി.എസ്‌. ഓഹരിവിപണിയില്‍ ലിസ്‌റ്റ്‌ ചെയ്‌തിട്ടുമില്ല.

മുന്‍ ഡി.എം.കെ. മന്ത്രിയും തമിഴ്‌നാട്‌ സ്‌പീക്കറുമായിരുന്ന ആദിത്യനാരുടെ ചെറുമകനും മുന്‍ എം.പിയുമായിരുന്ന കുമരന്‍ കന്ദസ്വാമിയാണു കെ.ജി.എസ്‌. ഉടമയും ചെയര്‍മാനും. സിവില്‍ എന്‍ജിനിയറായ പിച്ചയ്യ വേലായുധം ഷണ്‍മുഖമാണു വൈസ്‌ ചെയര്‍മാന്‍. കമ്പനി ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റും പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയുമായ ജിജി ജോര്‍ജാണു മാനേജിംഗ്‌ ഡയറക്‌ടര്‍. കുമരന്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന വ്യവസായിയാണെങ്കിലും വിമാനത്താവളംപോലുള്ള ബൃഹദ്‌പദ്ധതി തുടങ്ങാന്‍ തക്ക ആസ്‌തിയില്ലെന്നാണു സൂചന. ഡി.എം.കെയുമായുളള കുടുംബ-രാഷ്‌ട്രീയബന്ധമാണ്‌ അദ്ദേഹത്തിന്റെ സാമ്പത്തികസ്രോതസെന്നും ആരോപണമുണ്ട്‌. കരുണാനിധിയുടെ മകളും കേന്ദ്രമന്ത്രിയുമായിരുന്ന കനിമൊഴിയും എ.എം. രാജയും കുമരനും ഉറ്റസുഹൃത്തുക്കളാണ്‌. ടുജി സ്‌പെക്‌ട്രം അഴിമതിപ്പണം കെ.ജി.എസില്‍. എത്തിച്ചേര്‍ന്ന വഴി ഇതാകാമെന്നു കരുതപ്പെടുന്നു. മുന്‍ എ.ഐ.സി.സി. അംഗവും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതുസ്‌ഥാനാര്‍ഥിയുമായ പീലിപ്പോസ്‌ തോമസ്‌ പത്രസമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ കെ.ജി.എസ്‌. ഡെവലപ്പേഴ്‌സ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ മറ്റൊരു സ്‌ഥാപനവും ഇവര്‍ക്കുണ്ട്‌. തിരുവനന്തപുരത്ത്‌ ഇനിയും പൂര്‍ത്തീകരിക്കാത്ത രണ്ടു ഫ്‌ളാറ്റ്‌ സമുച്ചയവും ചെന്നെയില്‍ ഒരു പദ്ധതിയും മാത്രമാണ്‌ ഈ കമ്പനിക്കു കീഴിലുള്ളത്‌. ബേബി ഗ്രൂപ്പുമായി ചേര്‍ന്ന്‌ കൊച്ചിയില്‍ ആശുപത്രി നിര്‍മിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും
ഉപേക്ഷിച്ചമട്ടാണ്‌. കമ്പനിയുടെ സാമ്പത്തികസ്രോതസ്‌ അന്വേഷിക്കാനുള്ള റിസര്‍വ്‌ ബാങ്ക്‌ വിജിലന്‍സ്‌ വിഭാഗത്തിന്റെ നീക്കം പത്തനംതിട്ട ജില്ലയില്‍നിന്നുള്ള രണ്ടു കോണ്‍ഗ്രസ്‌ ഉന്നതരുടെ നേതൃത്വത്തിലാണു മരവിപ്പിച്ചത്‌. സര്‍ക്കാര്‍തലത്തിലുള്ള പല അന്വേഷണങ്ങള്‍ക്കും തടയിടാന്‍ ഇവര്‍ക്കു കഴിഞ്ഞു.

 

(സജിത്ത്‌ പരമേശ്വരന്‍ )

The Truth in Aranmula. Who is making money from illegal aranmula airport project?

This is a comment appeared in facebook by one of the local resident. it says the truth behind this illegal private airport project in Aranmula. Why some political leaders are showing more interest in this project, even though nobody in Aranmula wanted such an airport by destructing the water bodies, hills and paddy fields there?

ഞാൻ വിമാനത്താവളത്തെ എതിർക്കുന്ന ഒരു സാധാരണക്കാരനാണ് ..കുമരനും കെ ജി എസ്സും കള്ളപണക്കാരായ രാഷ്ട്രീയക്കാരും എന്റെ നാടിനെ നന്നാക്കാനല്ല വിമാനത്താവളം ഉണ്ടാക്കുന്നത്‌. അവരുടെ പണം പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുവാനും അവരുടെ കുട്ടികളെ കോടീശ്വരന്മാർ ആാക്കുവനും വേണ്ടിയാണ്. സെന്റിന് 7 ലക്ഷം വെച്ച് കിട്ടാവുന്ന ആറന്മുളയിലുള്ള എന്റെ 15 സെന്റ്‌ സ്ഥലം എന്റെ അനുവാദമില്ലാതെ വ്യവസായ മേഖലയിൽ ഉൾപ്പെടുത്തി സെന്റിന് നാമമാത്രമായ പണം നല്കി ഏകജാലക സംവിധാനത്തിലൂടെ കവർന്നെടുക്കുവാൻ കുമരനും കെ ജി എസ്സും കള്ളപണക്കാരായ രാഷ്ട്രീയക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . വ്യവസായ മേഖല പ്രഖ്യാപനം പിൻവലിച്ചിരിക്കുന്നു എന്ന് ഇവരൊക്കെ(ഉമ്മനും രമേഷും) ആണയിട്ടു പറഞ്ഞിട്ട് ഇന്നേക്ക് വർഷം മൂന്നാകുന്നു.എന്നാൽ ഇന്ന് വരെ ഒന്നും സംഭവിച്ചിട്ടില്ല .ഇനിയും ഇവരെ വിശ്വസിക്കണമെന്നാണോ നിങ്ങളൊക്കെ പറയുന്നത് ? കുമരനും കൂട്ടരും ശതകോടിപതികൾ ആവുമ്പോൾ ഞാനും എന്റെ കുടുംബവും ലക്ഷങ്ങളുടെ നഷ്ടം സഹിച്ചു നക്കാപിച്ചയും വാങ്ങി ആറന്മുള വിട്ടു പോകണമേന്നാണോ നിങ്ങളൊക്കെ പറയുന്നത് ?പുർവ പിതാക്കന്മാർ വരുംതലമുറക്കുവേണ്ടി ഒരു കടുംകാപ്പി പോലും കുടിക്കാതെ കരുതിവച്ചതൊക്കെ വല്ലവനേയും കോടിപതികൾ ആക്കുവാൻ വേണ്ടി വിട്ടുകൊടുത്തിട്ടു പോകുവാൻ തലച്ചോർ സമ്മതിക്കുന്നില്ല .അതിലും ഭേദം പട പൊരുതി മരിക്കുകയാണ് ..ഞാൻ ഒരിക്കൽ ഈ നാട് വിട്ടുപോയാൽ പിന്നെ ആറന്മുള വിമാനത്താവളവും അസമിലെ ഗുവഹാടി വിമാനത്താവളവും തമ്മിൽ എനിക്കെന്താണ് വ്യത്യാസം ? ഒരു അപേക്ഷയുണ്ട് ഇനിയെങ്കിലും “”വിമാനത്താവളത്തെ സപ്പോർട്ട് ചെയ്യുന്നു”" എന്നൊക്കെ കണ്ണിൽ ചോര ഇല്ലാത്ത വർത്തമാനങ്ങൾ പറയരുതേ..ഇതൊരു വ്യക്തിയുടെ മാത്രം കഥയല്ല ..ആയിരങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീകര കഥകളുടെ ഒരേട്‌ മാത്രം ……

ആറന്മുള ഒരു ടെസ്റ്റ്‌ഡോസ് (അഡ്വ. തോമസ് മാത്യു)

കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നിന്നെത്തിയ കുമ്പനാട്ടുകാരനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. ”കോണ്‍ഗ്രസുകാരനായ താനെന്തിനാ ഈ ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നത്? കൊച്ചിയില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ കുറഞ്ഞത് രണ്ടു മണിക്കൂറെടുക്കും, ആറന്മുളയില്‍നിന്ന് 15 മിനിട്ടുകൊണ്ട് വീട്ടിലെത്താം.”
ആറന്മുള വിമാനത്താവളത്തെപ്പറ്റി മധ്യതിരുവിതാംകൂറിലെ വിദേശമലയാളികള്‍ക്കിടയില്‍ പടര്‍ന്നിട്ടുള്ള ധാരണയാണ് ചോദ്യത്തിന് അടിസ്ഥാനമെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അയാളോട് ചോദിച്ചു, ”നിങ്ങള്‍ വാഷിംഗ്ടണില്‍ നിന്നും എന്തു വിമാനത്തിലാണ് വന്നത്?” ”ജറ്റില്‍”.

വാഷിംഗ്ടണിലെ കെന്നഡി വിമാനത്താവളത്തിന് എന്ത് വിസ്തൃതി കാണും. ”കുറഞ്ഞത് ഒരു പതിനായിരം ഏക്കര്‍”. ഈ ആറന്മുള വിമാനത്താവളം നിര്‍മിക്കുമെന്ന് പറയുന്ന സ്ഥലത്തിന്റെ വിസ്തൃതി എത്രയാണെന്ന് അറിയാമോ? മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എല്ലാം കൂടി 500 ഏക്കര്‍ നല്‍കുമെന്ന്. ഞാന്‍ ചോദിച്ചു, ”കൊച്ചി വിമാനത്താവളത്തിന് എന്തുമാത്രം വിസ്തൃതിയുണ്ടെന്ന് അറിയാമോ?” ”അതൊന്നും എനിക്ക് അറിഞ്ഞുകൂടാ” ഞാന്‍ പറഞ്ഞു.

ജറ്റു പോലുള്ള വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്കെല്ലാം 3500 ഉം അതിലധികവും ഏക്കര്‍ വിസ്തീര്‍ണമുണ്ട്. അവയ്ക്കാണ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് പറയുന്നത്. അപ്പോള്‍ ഈ ആറന്മുള അന്താരാഷ്ട്ര വിമാനത്താവളമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? നാട്ടില്‍ രണ്ടുമുറി പീടികയില്‍ ചായക്കട നടത്തിയിരുന്ന വാസുപിള്ള അത് ഹോട്ടലാക്കിയപ്പോള്‍ പിള്ളാസ് ഹോട്ടല്‍ ഇന്റര്‍നാഷണല്‍ എന്ന ബോര്‍ഡ് വച്ച് കഥ ഞാന്‍ പറഞ്ഞു. അവന് കാര്യം പിടികിട്ടി.

ഞാന്‍ പറഞ്ഞു, ”ആറന്മുള വിമാനത്താവളത്തിന്റെ ചരിത്രം ഇതാണ്. ഒരു വസ്തു കച്ചവടക്കാരന്‍ ആറന്മുളയിലെ തരിശായി കിടക്കുന്ന കുറേ ഏക്കര്‍ നിലം വാങ്ങുന്നു. ഈ നിലങ്ങള്‍ക്കിടയില്‍ തോടും ചാലുമായി കിടന്ന പുറമ്പോക്ക് ഭൂമി കൂടി കൈവശപ്പെടുത്തുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഭൂമി കച്ചവടത്തിനപ്പുറമുള്ള ഗൗരവമൊന്നും ഈ ഘട്ടത്തില്‍ ഗ്രാമവാസികള്‍ ഈ ഇടപാടില്‍ കാണുന്നില്ല. അയാള്‍ ഭൂമിയുടെ ചില ഭാഗങ്ങള്‍ നികത്താനാരംഭിച്ചപ്പോള്‍ ഗ്രാമവാസികള്‍ ശ്രദ്ധിക്കുന്നു.
താന്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സംരംഭകനാണെന്നും തന്റെ എഞ്ചിനീയറിങ് കോളേജിന്റെ എയ്‌റോനോട്ടിക് വിഭാഗം ആരംഭിക്കുന്നതിനാണ് സ്ഥലം വാങ്ങിയതെന്നും അയാള്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ഗ്രാമവാസികള്‍ക്ക് തോന്നിയത് സന്തോഷമാണ്. തങ്ങളുടെ ഗ്രാമത്തില്‍ എന്തോ വലിയ വികസനം നടക്കാന്‍ പോകുന്നു എന്നവര്‍ കരുതി.

എന്നാല്‍ ഭൂമി മണ്ണിട്ടു നികത്തുന്നതിനെതിരെ അധികാരികള്‍ നടപടി എടുക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ കൈവശം വയ്ക്കാവുന്നതിലധികം ഭൂമി തന്റെ കൈയിലുണ്ടെന്നും അത് കൈമാറ്റം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടുമെന്നും മനസ്സിലാവുകയും ചെയ്തപ്പോള്‍ അയാള്‍ ഭൂമി മുഴുവന്‍ കുറേക്കൂടി വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് വില്‍ക്കുന്നു. നാലഞ്ചുകോടി മുതല്‍ മുടക്കിയ 230 ഏക്കറോളം നിലം 55 കോടി രൂപയ്ക്ക് അയാള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കെജിഎസ് ഗ്രൂപ്പ് എന്ന കമ്പനിക്ക് വിറ്റു എന്നും 23 കോടി രൊക്കം കിട്ടി എന്നും ബാക്കി 30 കോടി രൂപ കിട്ടാനുണ്ട് എന്നുമാണ് അയാള്‍ പറയുന്നത്.

ഭൂമി വാങ്ങിയ ഗ്രൂപ്പ് കുറച്ചുദിവസം കഴിഞ്ഞ് അവിടെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അവര്‍ കിറ്റ്‌കൊ എന്ന സ്ഥാപനത്തെക്കൊണ്ട് 100 ഏക്കറില്‍ സ്ഥാപിക്കുന്ന ഒരു ചെറിയ വിമാനത്താവളത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ച് പ്രാഥമിക അനുമതി നേടുന്നു. അപ്പോഴും ഗ്രാമവാസികള്‍ക്ക് വലിയ ആശങ്കയൊന്നും തോന്നുന്നില്ല.

എന്നാല്‍ ഗ്രാമവാസികളെ ഞെട്ടിച്ചത് ഈ 230 ഏക്കര്‍ നിലത്തിന് ചുറ്റുമുള്ള 2500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി വ്യവസായ വകുപ്പ് നോട്ടിഫൈ ചെയ്തിരിക്കുന്നു എന്നറിഞ്ഞപ്പോഴാണ്. പരമ്പരാഗതമായി തങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമിയും അധിവസിക്കുന്ന ഭവനങ്ങളും ആരാധനാലയങ്ങളും പൈതൃകവും സംസ്‌കാരവുമെല്ലാം വളരെ യാദൃശ്ചികമായി ആര്‍ക്കോ വേണ്ടി നഷ്ടപ്പെടുത്തി വഴിയാധാരമാകേണ്ടി വരുന്ന ഒരു ഗ്രാമം. നിവര്‍ത്തിയില്ലാതെ അവര്‍ സമരം ആരംഭിക്കുന്നു. സിംഗൂരില്‍ നടന്നതിന്റെ തനിയാവര്‍ത്തനം, ഇവിടെ സമരം നാളിതുവരെ അക്രമാസക്തമായിട്ടില്ല എന്നു മാത്രം.
ഇന്ന് കേരളത്തിലെ ഏതു ഗ്രാമത്തിലും സംഭവിക്കാവുന്ന ഒന്നാണ് ആറന്മുളയില്‍ സംഭവിച്ചിരിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളില്‍ മിക്കതിലും പാഴായി കിടക്കുന്ന തരിശ് ഭൂമികളത്രയും ആരൊക്കെയോ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഒരുപക്ഷെ ഇപ്പോള്‍ ആ ഗ്രാമവാസികള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടാവില്ല. വഴിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത നീര്‍ത്തടങ്ങളും തരിശായി കിടക്കുന്ന പാടങ്ങളുമാണ് ഇവര്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുന്നത്. പാക്കിസ്ഥാനിലടിച്ച കള്ളനോട്ടും കള്ളപ്പണവും ചെലവഴിക്കുന്നതിന് കണ്ടുപിടിച്ച ഒരു മാര്‍ഗം.

വ്യവസായ വകുപ്പിന് സംസ്ഥാനത്തെ ഏത് ഭൂമിയും വ്യാവസായിക ആവശ്യത്തിന് ഏറ്റെടുക്കാം എന്നാണ് നിയമം. ഭൂമാഫിയകള്‍ അവര്‍ വാങ്ങിക്കൂട്ടുന്ന സ്ഥലത്ത് തക്കം കിട്ടുമ്പോള്‍ ഏതെങ്കിലും ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിക്കും. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥന്മാരേയും സ്വാധീനിച്ച് വ്യവസായ വകുപ്പിനെക്കൊണ്ട് ചുറ്റുപാടുമുള്ള ഭൂമികള്‍ ഏറ്റെടുക്കും. അപ്പോള്‍ വഴിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഭൂമിയുടെ ചുറ്റുമുള്ള നല്ല വസ്തുക്കള്‍ കൂടി അവരുടെ കൈവശമെത്തും. ഭൂമികള്‍ കാലങ്ങളായി കൈവശം വെച്ച് അവിടെ അധിവസിച്ചിരുന്ന പാവപ്പെട്ട ഗ്രാമീണര്‍ അതെല്ലാം വിട്ട് പലായനം ചെയ്യേണ്ടി വരും. ഭൂമാഫിയ വാങ്ങി കൂട്ടിയ പാഴ്‌വസ്തുക്കളുടെ വില പതിന്മടങ്ങ് വര്‍ധിക്കും. അവര്‍ അവിടെ എന്തെങ്കിലും ചെറിയ വ്യവസായം ആരംഭിച്ചാലായി, ഇല്ലെങ്കിലും ആരു ചോദിക്കാന്‍?

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ എന്നുപറഞ്ഞ് ആരും നാട്ടുകാരില്‍നിന്നും ഭൂമി വാങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമെത്തിയ ഭൂമി നിയമപരമായി കൈവശം വയ്ക്കാവുന്നതിലധികം വിസ്തൃതിയുള്ളതാണെന്നും നിലങ്ങളും നീര്‍ത്തടങ്ങളുമാണെന്നും അവ നികത്തി വിനിയോഗിക്കുവാന്‍ നിയമം അനുവദിക്കുന്നില്ലെന്നും മനസ്സിലായപ്പോള്‍ ഈ നിയമ തടസ്സങ്ങളെ മറികടക്കാന്‍ വേണ്ടി പ്രഖ്യാപിച്ചതാണ് ഈ അന്തര്‍ദ്ദേശീയ വിമാനത്താവളം.

ഭൂമാഫിയകളെ സംബന്ധിച്ചിടത്തോളം ആറന്മുള ഒരു ടെസ്റ്റ് ഡോസാണ്. ഈ സമരം പരാജയപ്പെട്ടാല്‍ ഭൂമാഫിയകള്‍ കേരളത്തില്‍ അഴിഞ്ഞാടും.
ഈ കെജിഎസ് ഗ്രൂപ്പ് മറ്റൊരു ടീം സോളാര്‍ അല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? വിമാനത്താവളത്തിന്റെ പേരില്‍ അവര്‍ ഷെയര്‍ വില്‍ക്കാതിരിക്കുന്നത് സമരം നടക്കുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയെ വിശ്വസിച്ച് സരിതയേയും ബിജു രാധാകൃഷ്ണനേയും പണമേല്‍പ്പിച്ച് കബളിപ്പിക്കപ്പെട്ടവരെ പിന്നീട് മുഖ്യമന്ത്രി കൈമലര്‍ത്തി കാണിച്ചതു കണ്ടില്ലേ? അതുപോലെ ഇവരില്‍നിന്നും ഷെയര്‍ എടുത്ത് കബളിപ്പിക്കപ്പെടുന്നവരെ മുഖ്യമന്ത്രി കൈമലര്‍ത്തി കാണിക്കില്ലെന്ന് എന്താണുറപ്പ്? മുഖ്യമന്ത്രിക്ക് കുറെക്കാലം കൂടി കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ കഴിഞ്ഞേക്കാം.

ഒരു കാര്യം കൂടി, ഈ ആറന്മുള ഗ്രാമം അറിയുമല്ലോ? പമ്പയാറിന്റെ തീരത്ത് നാലഞ്ചുകുന്നുകള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന നിലങ്ങളും നീര്‍ത്തടങ്ങളും നിറഞ്ഞ പ്രദേശം. ഇവിടം മണ്ണിട്ട് നികത്തിയാലുള്ള അവസ്ഥ അലോചിച്ചിട്ടുണ്ടോ? 2013 മെയ് 31 വെള്ളിയാഴ്ചയിലെ മലയാള മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ വറുഗീസ് സി.തോമസിന്റെ സൊമാലിയ എന്ന ജല ദുരന്തം എന്ന ലേഖനത്തിന്റെ താഴെ പറയുന്ന ഭാഗം ഞാന്‍ സുഹൃത്തിനെ വായിച്ചുകേള്‍പ്പിച്ചു. ”ജലക്ഷാമം പരിഹരിക്കുന്ന വ്യക്തി രണ്ട് നൊബേല്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹനാണ്. ഒന്ന് ശാസ്ത്രത്തിനും രണ്ടാമത്തേത് സമാധാനത്തിനും.” ജോണ്‍ എഫ്. കെന്നഡിയുടെ ഈ വാക്കുകളില്‍ കേരളത്തിനുള്ള ഒരു മുന്നറിയിപ്പുമുണ്ട്. ഭാവിയില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ വെള്ളത്തിനായി യുദ്ധം വരെ നടന്നേക്കാം.

ഒരുകാലത്ത് സൊമാലിയയുടെ ചില ഭാഗങ്ങള്‍ കേരളം പോലെ ഹരിതാഭമായിരുന്നു. വികസനം വന്നപ്പോള്‍ ജനം കൃഷി ഉപേക്ഷിച്ചു പാടം നികത്തി ധാന്യം ഇറക്കുമതി ചെയ്തു. പുല്‍പ്പുറങ്ങള്‍ കുറഞ്ഞതോടെ മൃഗസമ്പത്ത് ശോഷിച്ചു. പല വയലുകളും ഗോള്‍ഫ് മൈതാനങ്ങളായി. മഴ വിട്ടുനിന്നു. വരള്‍ച്ച പിടിമുറുക്കി. വനം വെട്ടി കരിയാക്കിയാല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാമെന്ന് തിരിച്ചറിഞ്ഞതോടെ ജനം വനത്തിലേക്ക് കയറി. കാല്‍ നൂറ്റാണ്ടുകൊണ്ട് വന്‍മരങ്ങളെല്ലാം നിലം പതിച്ചു. സര്‍ക്കാരില്ല, ഭരണമില്ല. എവിടെയും കൊല്ലും കൊലയും പണമുണ്ടാക്കലും മാത്രം.

ഇന്ന് ലോകത്തെ പട്ടിണിയുടെ തലസ്ഥാനമാണ് സൊമാലിയ. ഭക്ഷണത്തിന് നീണ്ട നീണ്ട ക്യൂ. വെള്ളത്തിന് നെട്ടോട്ടം, പട്ടിണിയുടെ പേക്കോലങ്ങളായ കുഞ്ഞുങ്ങള്‍…….. പ്രാണികളെ പാകം ചെയ്തു കഴിക്കാന്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന ആ രാജ്യത്തെ ഉപദേശിച്ചിരിക്കയാണ്. ഭൂപടമെടുത്തു നോക്കുക. തിരുവനന്തപുരത്ത് നിന്ന് ഒരു നേര്‍രേഖ വരച്ചാല്‍ ചെന്നു നില്‍ക്കുന്നത് 3000 കി.മീ. പടിഞ്ഞാറു സൊമാലിയയില്‍. കേരളവും സൊമാലിയയും ഒരു നേര്‍ രേഖ (അക്ഷാംശം പത്തു ഡിഗ്രി) പങ്കിടുന്നു.

കേരളത്തിലേക്ക് വരുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ തന്നെയാണ് സൊമാലിയയിലും മഴ കൊണ്ടുവരുന്നത്. പകുതിയിലേറെയും മരുഭൂമിയാണെങ്കിലും സൊമാലിയയുടെ ബാക്കിഭാഗത്ത് വനവും വെള്ളവും നദിയുമുണ്ടായിരുന്നു.
പ്രകൃതിയുടെ താഡനത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ആളില്ലാതെ പോയതാണോ. അതോ അവയെല്ലാം അവഗണിച്ചതാണോ കാരണം. എന്തായാലും സൊമാലിയ മറ്റു പ്രദേശങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണ്. ഞാന്‍ വായിച്ചു നിര്‍ത്തി. അവന്‍ പറഞ്ഞു. ഇതൊന്നും എനിക്കറിയില്ലായിരുന്നു. എന്തായാലും സൊമാലിയയിലെ അനുഭവം കേരളത്തില്‍ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്.

Aranmula airport: Govt concealed facts from Centre

The state government had concealed that the promoters of Aranmula airport had filled a large swathe of wetland in a report submitted to the ministry of environment and forests.
Documents accessed by the TOI show that the government had amended the portion that talks about illegal filling of wetland from the report prepared by environment principal secretary James Varghese before it was sent to the Centre. The edited report was cleared by chief ministerOommen Chandy and industries minister P K Kunhalikutty.

The MoEF had, on February 16, 2012, sought a report from the state government regarding the filling of wetland and paddy field for the airport project in Aranmula. The environment department had prepared the report in reply to this, in which the secretary had written his remarks on the matter.

“The promoters have already filled a portion of the wetland. This can have an environmental impact. It is understood that the promoters didn’t take any clearance from the committee authorised for permitting the filling of wetland for certain purposes. The filling of land without necessary clearance is illegal. The commencement of the work without getting clearance from the MoEF is also illegal,” paragraph 52 of the report said. He also commented that the remarks of the government should be communicated in these lines.

The file, which was submitted to the chief minister on May 26, was forwarded to the industries minister who added that the previous government had declared the area including the land for the airport as industrial area.

Interestingly, it has also been marked in the file that the portion of the report saying that the promoters filled a portion of the land should be avoided. The modified report was subsequently ratified by the chief minister.

Later, the secretary also backtracked from his earlier comments and agreed to the views of the chief minister. “The promoters subsequently pointed out that the land was filled by the predecessors and not by them. It seems correct. Therefore paragraph 52 may be amended to that extent,” James Varghese wrote on June 21. The file subsequently got the final clearance on June 22.

Meanwhile, the chief minister’s office came up with an explanation that no facts were concealed from anyone. “It has been mentioned in the report that the promoters have pointed out that the land was filled up by their predecessors and not by them. Also, much before the Centre sought the remarks from the state, the Expert Appraisal Committee under the MoEF had taken into consideration the fact that the land was filled,” a statement from the chief minister’s office said.

Revenue minister Adoor Prakash said secretaries would write their comments but the government had the mandate to take the final call.

Source – http://timesofindia.indiatimes.com/city/thiruvananthapuram/Aranmula-airport-Govt-concealed-facts-from-Centre/articleshow/28027089.cms

Aranmula airport: HC calls for documents

A Division Bench of the Kerala High Court on Friday directed the State government to produce all the reports and documents based on which an in-principle sanction had been granted by it for constructing a Greenfield airport at Aranmula.

The Bench comprising Justice T.R. Ramachandran Nair and Justice Abraham Mathew directed the Airports Authority of India to file an affidavit regarding the recommendations made by it after its team visited the proposed airport site.The Bench issued the directives when a case initiated suo motu based on a report of the Ombudsman for Travancore and Cochin Devaswom Boards came up for hearing.

In an affidavit, the government had said that an in-principle approval had been given for the airport by the Industries Department on the condition that the land for the airport should be found out by the company on its own in accordance with the prevailing laws. It was told by KGS Group, a private company, that KITCO had only conducted a feasibility study during the initial stage of the project and they had not recommended any reduction in the height of the gold mast or displacement of Gopuram of the Aranmula Parthasarathy temple.

 

Source - http://www.thehindu.com/news/national/kerala/aranmula-airport-hc-calls-for-documents/article5716412.ece

ആറന്മുള പദ്ധതി പുന:പരിശോധിക്കണമെന്ന് അക്കൗണ്ട് ജനറല്‍

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതി പുനപരിശോധിക്കണമെന്ന് അക്കൗണ്ടന്റ് ജനറല്‍.വിമാനത്താവള കമ്പനി നടത്തിയ നിയമലംഘനങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യം. കമ്പനിയെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്നും എ ജി ആവശ്യപ്പെടുന്നു.
ആറന്മുള പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ, ഭരണ, ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ഗൂഢാലോചനകള്‍ വെളിപ്പെടുത്തുന്നതാണ് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്.
വിമാനത്താവള പദ്ധതിയുടെ തുടക്കം മുതല്‍ ഭൂമി കൈമാറിയതുവരെയുള്ള ക്രമവിരുദ്ധമായ മുഴുവന്‍ ഇടപാടുകളും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നടന്നിട്ടുള്ള നിയമലംഘനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളം അവിടെ വേണോയെന്ന കാര്യത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടന്നിട്ടില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയോഗിച്ച സ്റ്റിയറിംഗ് കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ പരിഗണിക്കണം. ജൈവബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറന്മുളയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത് വേണ്ടത്ര യോഗ്യതയില്ലാത്ത പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായര്‍.

ആറന്മുളയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതും വേണ്ടത്ര യോഗ്യതയില്ലാത്ത പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായര്‍ തന്നെ. കൃത്യമായ പാരിസ്ഥിതിക പഠനം നടത്താതെ ജനങ്ങളോട് ചോദിച്ചും കമ്പനിയുടെ അഭിപ്രായം അതേപോലെ ഉള്‍പ്പെടുത്തിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിവാദ വിമാനത്താവള പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തത്.

ആറന്മുള പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ എ ഇ മുത്തുനായകം അധ്യക്ഷനായ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയെയല്ല സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പകരം പി ശ്രീകണ്ഠന്‍നായരെയാണ്. വേണ്ടത്ര യോഗ്യതയില്ലാതെ പരിസ്ഥിതിവകുപ്പിന്റെ തലപ്പത്ത് സര്‍ക്കാര്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകണ്ഠന്‍നായരെ. പരിസ്ഥിതി വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന കെ.എസ്.അരുണ്‍കുമാറും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ എന്‍ജിനീയര്‍ പൌലോസ് ഈപ്പനും ശ്രീകണ്ഠന്‍നായരോടൊപ്പം ആറന്മുളയില്‍പ്പോയി.

ആറന്മുള പോലെയുള്ള ഒരു വിവാദപദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തിന് പാരിസ്ഥിതിക ആഘാത നിര്‍ണയ അതോറിറ്റിയെ ഒഴിവാക്കി. യോഗ്യതയില്ലാതെ നിയമനം കിട്ടി സര്‍ക്കാരിന്റെ ഒൌദാര്യത്തില്‍ തുടരുന്ന ഒരു ഉദ്യോഗസ്ഥനെ എന്തിനാണ് ആറന്മുളയിലെ പരിസ്ഥിതി പ്രശ്നം പഠിക്കാന്‍ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ട് വായിച്ചാല്‍ ലഭിക്കും ഇതിനുള്ള ഉത്തരം

സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സ്വയം കണ്ടും പഠിച്ചും മനസിലാക്കിയതിനേക്കാള്‍ വിമാനത്താവള കമ്പനി പറഞ്ഞതുവെച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളോടും സംസാരിച്ചിട്ടുണ്ട് പക്ഷേ സ്വയം ഒന്നും കണ്ടെത്തിയിട്ടില്ല. ഉദാഹരണത്തിന് 400 ഏക്കര്‍ കൃഷിപ്പാടം നികത്തുമെന്നും 1000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നുമുള്ള ആശങ്കയ്ക്ക് പി ശ്രീകണ്ഠന്‍നായര്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ് 10 വര്‍ഷമായി കൃഷിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏഴ് വീടുകളെ ഒഴിപ്പിക്കേണ്ടിവരുള്ളൂ എന്ന് കെ ജി എസ് കമ്പനിയും പറയുന്നു.
വിമാനത്താവളകമ്പനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന ആക്ഷേപത്തിനുള്ള മറുപടിയും കമ്പനിയില്‍ നിന്ന് വാങ്ങി .

റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. 350 ഏക്കറിന് പട്ടയം ഉണ്ടെന്ന് കെ ജി എസ് കമ്പനി അറിയിച്ചു എന്നാണത്. 400 ഏക്കര്‍ പാടം മണ്ണിട്ട് നികത്താന്‍ നിരവധി കുന്നുകള്‍ ഇടിച്ച് നിരത്തണമെന്ന പ്രശ്നത്തിന് തികച്ചും ഉത്തരവാദിത്വമില്ലാത്ത മറുപടിയാണ് പഠനസമിതി നല്‍കിയിരിക്കുന്നത്. അത് ഞങ്ങള്‍ക്കറിയില്ല എന്ന മട്ടില്‍. മൊത്തം റിപ്പോര്‍ട്ട് അഞ്ച് പേജില്‍ ഒതുങ്ങി. മുന്നംഗ സമിതിയാണെങ്കിലും ഒപ്പിട്ടിരിക്കുന്നത് പി ശ്രീകണ്ഠന്‍നായര്‍ മാത്രം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പലതവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

ആറന്മുള പരിസ്ഥിതി വിരുദ്ധ എയർപോർട്ട് – ചരിത്രവും നാൾ വഴികളും ഇതുവരെ…

അനുദിനം പുതിയ മാനങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന സോളാര്‍ തട്ടിപ്പുകേസിന്റെ വിവാദങ്ങൾക്ക് ഇടയിലും ,സർക്കാർ ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു തന്നെ , കേരളത്തിലെ ഒരു വാർത്ത‍ ചാനൽ പ്രക്ഷേപണം ചെയ്താ വാർത്ത സത്യം ആണ് എങ്കിൽ , പദ്ധതിക്കുള്ള തടസ്സം മറികടക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു, ഭൂകമ്മിഷന്‍, കേന്ദ്രപരിസ്ഥിതി മന്ത്രാലയം, നിയമസഭ സമിതി എന്നിവയുടെ ഇപ്പോഴത്തെ തടസ്സങ്ങള്‍ മറികടക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്‌….. ..

കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയെകുറിച്ചുള്ള വസ്തുതകള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യം ആണ്

ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള ദേശം . ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ആറന്മുള സ്ഥിതി ചെയ്യുന്നത്‌. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമായ ഉത്രട്ടാതി ജലോത്സവം നടക്കുന്നതും ഇവിടെ ആണ് .ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി,ഈ പ്രദേശത്തിന്റെ സംസകരിക പൈതൃകം കൊണ്ട് യൂ.എന്‍നും ,കേന്ദ്രസര്‍ക്കാരും ചേര്‍ന്നു ഈ പ്രദേശത്തിനെ സാംസ്കാരിക ടൂറിസ്റ്റ്‌ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടു ഉള്ളത് ആണ് .

ആറന്മുള ശ്രീ പാർത്ഥ സാരഥിക്ഷേത്രം
**********************************

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .പഞ്ചപാണ്ഡവരിൽഒരാളായ അര്‍ജുനനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർ‌വമാണ്.ആറന്മുള വള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമി രോഹിണി വള്ള സദ്യയും , ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു

മാത്രമല്ല എല്ലാ വര്‍ഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.

ആറന്മുള ഉതൃട്ടാതി വള്ളംകളി
**************************

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്

പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.

ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി,മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ആറന്മുളക്കണ്ണാടി
****************
അറിന്മുളയില്‍ മാത്രം നിര്‍മിച്ചു വരുന്നത് ആണ് അറിമുള കണ്ണാടി ,രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് , അറിന്മുള പാടശേഖരങ്ങളില്‍ നിന്നും മാത്രം കിട്ടുന്ന ചെളി ,ഇതിലെ പ്രധാന അസംസ്കൃത വസ്തുവാണു ആണ്.

ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.

എന്തു കൊണ്ട്‌ ഈ പ്രക്ഷോഭം
***************************

2004 ല്‍ എബ്രഹാം കലമണ്ണില്‍ നെല്‍പ്പാടം വിലക്ക്‌ വാങ്ങുന്നത്‌ യുഡിഎഫ്‌ ഭരണകാലത്താണ്‌. ഒരു എയര്‍സ്ട്രിപ്പ്‌ പണിയാനുള്ള ചെറിയ സംരംഭമായേ ജനങ്ങള്‍ കരുതിയുള്ളൂ. പക്ഷേ നെല്‍വയല്‍ നികത്തുന്നതിനെ കൃഷിമന്ത്രിയായിരുന്ന കെ.ആര്‍. ഗൗരി ശക്തിയായി എതിര്‍ത്തു. പക്ഷെ അതിനെ അവഗണിച്ചുകൊണ്ട്‌ നികത്തല്‍ തകൃതിയായി നടന്നു. നിയമലംഘനത്തിന്റെ പടപ്പുറപ്പാട്‌ അങ്ങനെ തുടങ്ങി.

പാരിസ്ഥിതിക നിയമവും ഭൂവിനിയോഗ നിയമവും ഭൂപരിഷ്കരണ നിയമവും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ എബ്രഹാം കലമണ്ണില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചോദ്യംചെയ്തു. വില്ലേജ്‌ ഓഫീസര്‍, തസഹില്‍ദാര്‍, ആര്‍ഡിഒ, കളക്ടര്‍ തുടങ്ങിയവര്‍ കൈക്കൊണ്ട നടപടിളൊന്നും ഫലം കണ്ടില്ല. സെന്റിന്‌ 100-300 രൂപക്ക്‌ വാങ്ങിയ ഏതാണ്ട്‌ 250 ഏക്കര്‍ നെല്‍പ്പാടവും നീര്‍ത്തടവും ഒരുലക്ഷം രൂപ വിലയിട്ട്‌ കെജിഎസ്‌ ഗ്രൂപ്പിന്‌ വിറ്റു. കോടികളുടെ കൊള്ളലാഭം. അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്‌ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി പുതിയ കമ്പനി രംഗത്തുവന്നു

ആറന്മുളയില്‍ വെറും വിമാനത്താവളമല്ല, അതിലും വിപുല സൗകര്യങ്ങളോടുകൂടിയ ‘എയറോട്രോപോളിസ്‌’ നിര്‍മ്മിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കെ.ജി.എസ്‌ ഗ്രൂപ്പ്‌ പലവട്ടം വെക്തമാക്കിയിരുന്നു. ഒരു ഗ്രാമത്തെ വ്യവസായ വാണിജ്യ നഗരമാക്കുകയും വിമാനത്താവള കേന്ദ്രീകൃത വികസനം നടപ്പാക്കുകയും ചെയ്യുന്ന വിപുലമായ ഈ പദ്ധതി അമേരിക്കയിലാണ്‌ ആദ്യം പരീക്ഷിച്ചത്‌. അനുബന്ധ റോഡ്‌, റയില്‍ ഗതാഗതം, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഈ സമുച്ചയത്തിന്‌ മൂവായിരം ഏക്കറെങ്കിലും വേണ്ടിവരും. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഒന്നാകെ പറിച്ചെറിയുകയാണ്‌ ലക്ഷ്യം.

ഷോപ്പിംഗ്മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയ മെഗാ പ്രോജക്ട്‌ കെജിഎസ്‌ ഗ്രൂപ്പ്‌ മുന്നോട്ടുവെച്ചു. 2010-11 ല്‍ എല്‍ഡിഎഫ്‌ മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുകയും നിയമങ്ങള്‍ക്ക്‌വിധേയമായി വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്‌ മന്ത്രിസഭ പോലും അറിയാതെ വ്യവസായവകുപ്പ്‌ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ 500 ഏക്കര്‍ നെല്‍വയല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച്‌ തിടുക്കത്തില്‍ വിജ്ഞാപനമിറക്കിയത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഈ സംഭവം.

500 ഏക്കര്‍ എന്ന്‌ വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും രണ്ടായിരത്തോളം ഏക്കര്‍ വരുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ സര്‍വേ നമ്പറാണ്‌ വിജ്ഞാപനത്തിലുണ്ടായിരുന്നത്‌. ഫലത്തില്‍ 200 ഏക്കര്‍ വ്യാവസായ മേഖലയുടെ പരിധിയില്‍പ്പെട്ടു. 400 വീടുകള്‍, 5 ക്ഷേത്രങ്ങള്‍, കാവുകള്‍, കുളങ്ങള്‍ തുടങ്ങി വലിയൊരു പ്രദേശം വിജ്ഞാപനത്തിലായി.

കെജിഎസ്‌ എഴുതി കൊടുത്ത 2000 ഏക്കര്‍ വരുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ അതേപടി വ്യവസായ സെക്രട്ടറി ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. നിയമവിരുദ്ധമാകയാലാണ്‌ കളക്ടര്‍ പോക്കുവരവ്‌ റദ്ദു ചെയ്തതും മണ്ണിട്ടു നികത്തുന്നത്‌ തടഞ്ഞതും. ലാന്‍ഡ്‌ റവ്യന്യു കമ്മീഷണറും നിയമസഭ പരിസ്ഥിതി കമ്മറ്റിയും വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം സംശയലേശമെന്യേ വിമാനത്താവളം പാടില്ലെന്ന്‌ വൃക്തമാക്കിയിട്ടുള്ളതാണ്‌.

പമ്പയിലെ ജലനിരപ്പ്‌ അനുദിനം താഴുന്നു. പമ്പാതീരമായ ആറന്മുളയുടെ ഭൂഗര്‍ഭ ജലവിതാനം ആപല്‍ക്കരമാം വിധം താഴ്‌ന്നിട്ടുണ്ടെന്ന്‌ സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ഇതിനിടയില്‍ എബ്രഹാം കലമണ്ണിലും കെജിഎസ്‌ ഗ്രൂപ്പും തമ്മില്‍ പിശകി. കെജിഎസ്‌ ഗ്രൂപ്പില്‍ നിശ്ചിത ഷെയര്‍ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന കാരണമുന്നയിച്ച്‌ എബ്രഹാം പത്തനംതിട്ട സബ്കോടതിയില്‍ കേസ്‌ ഫയല്‍ചെയ്തു. കെജിഎസ്‌ ഗ്രൂപ്പ്‌ കമ്പനിക്കാര്‍ വിറ്റ 252 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത്‌ വിലക്കിക്കൊണ്ട്‌ കോടതി ഉത്തരവിട്ടു. ഇതുപോലെ മറ്റൊരു ഉത്തരവില്‍, കേരള ഹൈക്കോടതിയും നിയമങ്ങള്‍ പാലിച്ചുമാത്രമേ നിര്‍മ്മാണപ്രവര്‍ത്തനം നടത്താവൂ എന്ന്‌ നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.

നിയമ ലംഘനം
***************

സ്വന്തം പേരില്‍ കൂട്ടി 250 ഏക്കര്‍ പതിച്ചെടുത്ത്‌ സ്വന്തമാക്കാന്‍ കഴിയാത്ത എബ്രഹാം കലമണ്ണില്‍ എങ്ങനെയാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്‌ ആ ഭൂമി വിറ്റത്‌? ഭൂപരിധി നിയമമനുസരിച്ച്‌ 15 ഏക്കര്‍ മാത്രമേ കലമണ്ണിന്‌ കൈവശം വെക്കാനാവൂ. ബാക്കിയുള്ളവ മിച്ചഭൂമിയാണ്‌. . അതിന്റെ പേരില്‍ കേസ്‌ നിലനില്‍ക്കെ, എബ്രഹാം ഭൂമി വിറ്റുവെന്ന്‌ മാത്രമല്ല, വിറ്റ ഭൂമി കെജിഎസ്‌ ഗ്രൂപ്പിന്‌ പതിച്ച്‌ നല്‍കി പേരില്‍ കൂട്ടിക്കൊടുക്കുകയും ചെയ്തു.

ഇവിടെ മൂന്ന്‌ തെറ്റുകള്‍ സംഭവിച്ചു.

1) മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തില്ല.

2) സര്‍ക്കാര്‍ കേസെടുത്ത എബ്രഹാമിന്റെ ഭൂമി വില്‍ക്കാന്‍ അനുവദിച്ചു.

3) അങ്ങനെ വിറ്റ ഭൂമി കെജിഎസ്‌ ഗ്രൂപ്പിന്‌ പതിച്ചുകൊടുത്തു.

ഇതിനെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും കളക്ടറും ചേര്‍ന്ന്‌ കെജിഎസ്‌ ഗ്രൂപ്പിന്റെ 242 ഏക്കര്‍ നെല്‍വയലിന്റെ വില്‍പ്പന റദ്ദുചെയ്യുകയുണ്ടായി. ഇതിന്‌ ശേഷവും ഈ കമ്പനി ആറന്മുളയില്‍ ഭൂമി വാങ്ങിക്കൊണ്ടിരിക്കുകയാണ്‌. 15 ഏക്കറില്‍ കൂടുതല്‍ ഒരു കമ്പനി ഭൂമി കൈവശം വെക്കാന്‍ പാടില്ലെന്ന നിയമം ഇപ്പോഴും നഗ്നമായി ലംഘിച്ചുകൊണ്ടിരിക്കുന്നു.

നെല്‍വയലിന്‌ നടുവിലൂടെ ഒഴുകുന്ന തോട്‌ സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പിന്റേതാണ്‌. 15 ഹെക്ടര്‍ വരുന്ന തോട്‌ അഥവാ നീര്‍ച്ചാല്‍ മണ്ണിട്ട്‌ നികത്തിയതിനെതിരെ ആര്‍ഡിഒ നടപടി സ്വീകരിച്ചിരുന്നു. മണ്ണ്‌ മാറ്റണമെന്നും 18 ലക്ഷം രൂപ പിഴ അടക്കണമെന്നും കമ്പനിയോട്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. ഒരു നടപടിയും പിന്നീടുണ്ടായില്ല.
വിമാനത്താവള കമ്പനി വിലക്ക്‌ വാങ്ങിയ ഭൂമിയില്‍ പലതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന്‌ ഇപ്പോള്‍ വ്യക്തമായി.

സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കുന്ന പുറമ്പോക്ക്‌ ഭൂമിയായ ആറന്മുള നീര്‍ച്ചാല്‍ നാല്‌ വര്‍ഷം മുമ്പാണ്‌ നികത്തിയത്‌. ഇതിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. മണ്ണ്‌ എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ അടക്കണമെന്നും വിമാനത്താവള കമ്പനിയോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്‌. ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും കളക്ടറും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ്‌ അതെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട്‌ മന്ത്രിസഭ ഇപ്പോള്‍ പതിച്ചുനല്‍കുന്നതും വില ഷെയറായി മാറ്റുന്നതും. ഭൂപരിഷ്കരണ നിയമപ്രകാരം ഒരിഞ്ച്‌ ഭൂമി പോലും കെജിഎസ്‌ ഗ്രൂപ്പിന്‌ കൈവശം വെക്കാനാവില്ല. അധികഭൂമി മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്ക്‌ കൊടുക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍, സ്വന്തം പുറമ്പോക്ക്‌ ഭൂമികൂടി വിമാനത്താവള കമ്പനിക്ക്‌ കൊടുക്കുകയാണ്‌ ചെയ്തത്‌.

ഒരു വിമാനത്താവളത്തിന്റെ 160 കി.മീ വ്യോമദൂരപരിധിക്കുള്ളില്‍ മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ല. കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നും 100 കി.മീറ്റര്‍ മാത്രം വ്യോമദൂരമുള്ള ആറന്മുളയില്‍ പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കുന്നത്‌ വ്യോമയാന നിയമങ്ങളുടെ ലംഘനമാണ്‌. കൊച്ചി ഐഎന്‍എസ്‌ ഗരുഡയുടെ പറക്കല്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ലെന്നും നാവികസേന നിഷ്കര്‍ഷിച്ചിട്ടുണ്ട്‌. നെല്‍വയലും നീര്‍ത്തടങ്ങളും നികത്തുകവഴി പാരിസ്ഥിതിക വിനാശവും കുടിവെള്ളക്ഷാമവും ഉണ്ടാകുമെന്ന്‌ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

പാര്‍ലമെന്റ്‌ പ്രതിനിധി സംഘം ആറന്മുളയില്‍
*********************************************

ആറന്മുളയില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തെപ്പറ്റിയും നെല്‍വയല്‍ നികത്തലിനെപ്പറ്റിയും പഠിക്കുന്നതിനും വിഷയം പാര്‍ലമെന്റിലും ദേശിയതലത്തിലും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഗതാഗത-വിനോദ-സാംസ്കാരിക വകുപ്പിന്റെ പാര്‍ലമെന്റ്‌ കമ്മറ്റി അംഗം രാകേഷ്‌ സിംഗ്‌ (രാജസ്ഥാന്‍), പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്റ്‌ കമ്മറ്റി അംഗം ഉദയസിംഗ്‌ (പൂന) എന്നീ എം.പി. മാര്‍ 2012 ഡിസംബര്‍ 23-ാ‍ം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ആറന്മുള സന്ദര്‍ശിക്കുക ഉണ്ടായി .

ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിനെ കണ്ട്‌ നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധി സംഘമാണ്‌ ആറന്മുളയില്‍ എത്തിയത് . ഭൂമി കയ്യേറ്റം നടത്തിയ ആറന്മുളയിലെ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച്‌, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരെ നേരില്‍ കണ്ട്‌ പഠിച്ച റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും..മണ്ണിട്ടുനികത്തുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍, പട്ടികജാതിക്കാരുടെ കോളനികള്‍ നേരിടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണി, ചരിത്രപ്രാധാന്യമുള്ള സാംസ്കാരിക കേന്ദ്രങ്ങളും പുരാതന നിര്‍മ്മിതികളും നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയെ സംബന്ധിച്ചും സമിതി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ആറന്മുളയില്‍ നടക്കുന്ന നിയമലംഘനങ്ങളെ സംബന്ധിച്ച്‌ ഇതുവരെ ലഭ്യമായ എല്ലാ രേഖകളും സമരസമിതി നേതാക്കള്‍ എം.പി. മാര്‍ക്ക്‌ കൈമാറി

നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌
***************************************************************
ആറന്മുളയില്‍ വിമാനത്താവളത്തിന്‌ വേണ്ടി നെല്‍വയലും നീര്‍ത്തടവും പുഴകളും നികത്തിയതില്‍ അഴിമതിയും ക്രമക്കേടും നിയമലംഘനവുമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തുന്നതിന്‌ കോട്ടയം വിജിലന്‍സ്‌ കോടതി ഉത്തരവ് ഇടുക ഉണ്ടായി

മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജ്‌ ഓഫീസര്‍മാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍, താലൂക്ക്‌ സര്‍വ്വേയര്‍, അടൂര്‍ ആര്‍ഡിഒ, താലൂക്ക്‌ ലാന്‍ഡ്ബോര്‍ഡ്‌ ചെയര്‍മാന്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മൗണ്ട്‌ സിയോണ്‍ എയര്‍ സര്‍വ്വീസ്‌, ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ്‌, കെ.ജി.എസ്‌ ഗ്രൂപ്പ്‌ തുടങ്ങിയ വിമാനത്താവളക്കമ്പനി ഭാരവാഹികളുമാണ്‌ കേസിലെ പ്രതികള്‍. അടുത്ത മാര്‍ച്ച്‌ 14 ന്‌ മുന്‍പ്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ വിജിലന്‍സ്‌ കമ്മീഷണറോട്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്തിട്ടും നടപടി കൈക്കൊള്ളാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ പൈതൃകഗ്രാമ കര്‍മ്മസമിതി കോടതിയെ സമീപിച്ചത്‌.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം, ഭൂപരിഷ്കരണ നിയമം, ഭൂവിനിയോഗ നിയമം തുടങ്ങി നിലവിലുള്ള എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചുവെന്നും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റകരമായ കൃത്യവിലോപം കാണിച്ചുവെന്നും വിമാനത്താവളകമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിന്‌ നടപടി സ്വകീരിക്കണമെന്നും ഹര്‍ജിയില്‍ അവിഷപെട്ടിരുന്നു

പ്രതിഷേധവുമായി ഗാഡ്ഗില്‍ ആറന്മുളയിലേക്ക്‌
***********************************************
പരിസ്ഥിതി, ഭൂസംരക്ഷണ നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പറത്തി വിമാനത്താവളം നിര്‍മ്മിക്കുവാനുള്ള നീക്കത്തിനെതിരെ വന്‍ പ്രക്ഷോഭം നടക്കുന്ന ആറന്മുള സന്ദര്‍ശിക്കാനുള്ള പൈതൃകഗ്രാമകര്‍മ്മസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ ക്ഷണം ഗാഡ്ഗില്‍ സ്വികരിക്കുക ഉണ്ടായി . പരിസ്ഥിതി, ഭൂനിയമങ്ങളെല്ലാം മറികടന്നുകൊണ്ട്‌ വിമാനത്താവളത്തിന്‌ സംസ്ഥാനസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതായി അദേഹവുമായി നടന്ന കൂടിക്കാഴ്ചയില്‍ കുമ്മനം അദ്ദേഹത്തെ അറിയിച്ചു.

നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം എന്നിവ അട്ടിമറിച്ചുകൊണ്ട്‌ ആറന്മുളയെ ഏറോട്രോപൊളിസ്‌ ആക്കാനാണ്‌ നീക്കം.

ആറന്മുളയില്‍ വിമാനത്താവളം വരുന്നതോടെയുണ്ടാകുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെ ഫലമായി ഭൂചലനങ്ങള്‍ക്കും ചുരുങ്ങിയ സമയംകൊണ്ടുണ്ടാകുന്ന പ്രളയത്തിനും സാധ്യതയുണ്ടെന്ന്‌ വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ കുമ്മനം ചൂണ്ടിക്കാട്ടി.

ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍ കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്‌. വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന്‌ ഗാഡ്ഗില്‍ വ്യക്തമാക്കി. കേരളത്തില്‍ നാല്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സാഹചര്യത്തില്‍ ആറന്മുളയില്‍ ഇതിന്റെ പ്രസക്തിയെന്തെന്ന്‌ ഗാഡ്ഗില്‍ കുടികാഴ്ച്ചയിൽ ആരാഞ്ഞിരുന്നു .

ആറന്മുള നിവേദകസംഘം ന്യൂദല്‍ഹിയിൽ
***************************************

ആറന്മുള നെല്‍വയലും നീര്‍ത്തടവും പുഴയും നികത്തിക്കൊണ്ട്‌ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ അനുമതി നല്‍കരുതെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും വ്യോമയാനമന്ത്രി അജിത്സിംഗിനും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനും നിവേദനം നൽകി

ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍, പ്രകൃതിസൗഹൃദ വേദി സെക്രട്ടറി അയിരൂര്‍ പ്രദീപ്‌, ആറന്മുള പള്ളിയോട-പള്ളിവിളക്ക്‌ സംരക്ഷണസമിതി കണ്‍വീനര്‍ ചെറുകോല്‍ രാജീവ്‌ എന്നിവരാണ്‌ നിവേദകസംഘത്തിലുണ്ടായിരുന്നത്‌.
മിച്ചഭൂമി പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള എബ്രഹാം കലമണ്ണിലിനും കെ ജി എസ്‌ ഗ്രൂപ്പിനും സഹായകരമായ വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനാണ്‌ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ തുടങ്ങിയവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിയത്‌.

മിച്ചഭൂമിക്കേസുകളില്‍ ഹൈക്കോടതിയില്‍ സാധാരണ ഹാജരാകാറുള്ള റവന്യൂ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സുശീലാ ഭട്ടിന്റെ പക്കല്‍ നിന്നും ആറന്മുള മിച്ചഭൂമിക്കേസ്‌ ഫയലുകളെല്ലാം അഡ്വക്കേറ്റ്‌ ജനറല്‍ വാങ്ങുകയുണ്ടായി. നെല്ലിയാമ്പതി അടക്കമുള്ള പ്രമുഖ കേസുകളില്‍ റവന്യൂ വകുപ്പിനു വേണ്ടി സുശീലാ ഭട്ടാണ്‌ ഹാജരായിട്ടുള്ളത്‌. മിച്ചഭൂമിക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും സുശീലാ ഭട്ടിനെ അഡ്വ. ജനറല്‍ വിലക്കിയിരിക്കുകയാണ്‌. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ഹൈക്കോടതിയില്‍ കേസ്‌ വന്നപ്പോഴും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറലാണ്‌ ഹാജരായത്‌. റവന്യൂ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ നടപടി ദുരൂഹവും ആശങ്കാജനകവുമാണെന്ന്‌ കുമ്മനം കുറ്റപ്പെടുത്തിയിരുന്നു .

കണ്ടെത്തിയ മിച്ചഭൂമി പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും മറ്റ്‌ ദരിദ്ര ഭൂരഹിതര്‍ക്കും വിതരണം ചെയ്യേണ്ട സര്‍ക്കാര്‍ ഏതു വിധേനയും മിച്ചഭൂമി പ്രഖ്യാപനം ദുര്‍ബലപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്‌. ദരിദ്ര ഭൂരഹിതര്‍ക്ക്‌ മിച്ചഭൂമി ലഭിക്കേണ്ടത്‌ അവരുടെ ഭരണാഘടനാദത്തമായ അവകാശമാണ്‌. അതു നിഷേധിക്കുന്ന സര്‍ക്കാര്‍ ഭൂപ്രഭുക്കന്മാരുടെ താല്‍പര്യമാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. ആറന്മുള മിച്ചഭൂമിക്കേസില്‍ ഭൂരഹിതര്‍ക്ക്‌ ലഭിക്കേണ്ട ഭൂമി അട്ടിമറിയിലൂടെ നഷ്ടപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടനല്‍കുമെന്ന്‌ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

 

Credits - Venugopal Panavelil

Biodiversity board warns against conversion of Aranmula Puncha

The Kerala State Biodiversity Board (KSBB) has warned against conversion of wetlands for the Aranmula airport project, as it will have serious environmental and ecological implications.

A report prepared by a KSBB team, on the basis of the third report submitted by the Kerala Legislative Committee on Environment, categorises the land identified for the airport as a biodiversity-rich wetland.

It says 400 of the 500 acres identified for the project is part of the 3,500-acre Aranmula Puncha (paddy field). A major stream, Valiyathode, that flows through the puncha is a tributary of the Pampa and carries the water collected in the puncha during the monsoon.

The runway of the airport has been planned across this stream and 70 acres of the puncha has been converted razing an adjoining hill, Karimaruthumala.

It requires razing of many hills for converting the entire land required for the project, which will lead to biodiversity degradation and groundwater depletion. The report says the Aranmula Puncha remains waterlogged through out the year. The paddy field serves as a water storage area of the wetland and land conversion will hit water availability.

Conversion of even a major portion of the Aranmula Puncha, where water spreads and flows evenly during the rainy season, will affect the wetland system, the report says highlighting problems of water-logging as well as water scarcity in store for the region.

Fish species

Studies show that the Pampa river basin is home to about 60 fish species. The streams in the Aranmula Puncha are rich in organisms which are part of the food chain of fishes. Conversion of paddy land will break this chain, besides destroying the breeding grounds of fishes.

There are allegations that the government and the private airport company have misled the Union Ministry of Environment and Forests (MoEF) concealing the facts in the KSBB report.

“Aranmula has been witnessing a mass movement against the project. Ironically, Chief Minister Oommen Chandy and his Cabinet colleagues are firm on implementing the project, disregarding its impact on the people and the ecosystem,” say P.Prasad, K.Ananthagopan, and Kummanam Rajashekharan, leaders of the CPI, CPI(M), and the Aranmula Heritage Village Action Council respectively.

Congress leaders V.M. Sudheeran, T.N. Prathapan, V.D. Satheesan, Peelipose Thomas, and K.K. Royson and Government Chief Whip P.C. George too had taken a strong stance against the project.

Mr. Prasad said the action council would take up the KSBB report with the MoEF, seeking a review its decision granting environment clearance for the project.

 

« Older Entries